പത്ത് ദിവസം മുമ്പ് റിയാദിലെത്തിയ തൃശൂര്‍ സ്വദേശി താമസസ്ഥലത്ത് നിര്യാതനായി. തൃശൂര്‍ മണ്ണുത്തി സന്തോഷ് നഗര്‍ സ്വദേശി നമ്പിയാംകുളം പരീത് (43) ആണ് നിര്യാതനായത്. ജൈനുവയാണ് മാതാവ്. സുഹൈല ഭാര്യയും. നൂന്‍ കമ്പനിയില്‍ ജോലിക്കെത്തിയതായിരുന്നു. ഫെബ്രുവരി 21നാണ് റിയാദിലെത്തിയത്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് നടപടിക്രമങ്ങൾ നടന്നു വരുന്നു.