ദമാം – കിഴക്കൻ പ്രവിശ്യ ബസ് സർവീസ് പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് സ്റ്റേഷൻ ദമാം കോർണിഷിൽ സ്ഥാപിച്ചതായി അശ്ശർഖിയ നഗരസഭ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ബസ് സ്റ്റേഷൻ സ്ഥാപിച്ചതെന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നതോടനുബന്ധിച്ച് ശേഷിക്കുന്ന ബസ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും നഗരസഭ വ്യക്തമാക്കി.