നിയമ ലംഘനങ്ങൾ നടത്തിയ ആയിരത്തോളം സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ അടപ്പിച്ചു

IMG-20221206-WA0063

ജിദ്ദ – നിയമ ലംഘനങ്ങൾ നടത്തിയ ആയിരത്തോളം സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നഗരസഭക്കു കീഴിലെ പതിനാറു ശാഖ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം 27,000 ലേറെ ഫീൽഡ് പരിശോധനകൾ ഉദ്യോഗസ്ഥർ നടത്തിയത്.

വിൽപനയ്ക്ക് പ്രദർശിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പു വരുത്താനും നഗരവാസികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 16,100 ഉം മറ്റു വ്യാപാര സ്ഥാപനങ്ങളിൽ 11,733 ഉം ഫീൽഡ് പരിശോധനകളാണ് കഴിഞ്ഞ മാസം നടത്തിയത്.

അതേസമയം നിയമ ലംഘനങ്ങൾക്ക് 967 സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു. നഗരസഭ അധികാര പരിധിയിൽ വരുന്ന, വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 940 ൽ അറിയിക്കണമെന്ന് നഗരസഭ ജിദ്ദ നിവാസികളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!