ജിദ്ദ- മിക്ക രാജ്യങ്ങളിലേയും എമിഗ്രേഷന്‍ അധികൃതര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വെവ്വേറെ ആയിരിക്കണമെന്ന നിബന്ധന കര്‍ക്കശമാക്കാന്‍ സാധ്യത. വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ യു.എ.ഇയില്‍ ഈ നിബന്ധന നടപ്പിലാക്കിയിട്ടുണ്ട്. ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തല്‍ക്കാലം നിബന്ധന ബാധകമല്ല.
സൗദി അറേബ്യയില്‍ ധാരാളം പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ പേരും വീട്ടുപേരും ഒന്നിച്ചണുള്ളത്. പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുമ്പോള്‍ നേരത്തെ ജിദ്ദ കോണ്‍സുലേറ്റ് പേര് ഒരുമിച്ചക്കിയ കേസുകൾ നിലവിലുണ്ട്.