പുതിയ മക്ക മേയറായി താരിഖ് ലൻജാവി ചുമതലയേറ്റു. താരിഖ് ലൻജാവിയെ ആക്ടിംഗ് മക്ക മേയറായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി ഡോ.മാജിദ് അൽഹുഖൈൽ നിയമിക്കുകയായിരുന്നു. കാലാവധി പൂർത്തിയാക്കിയ എൻജിനീയർ മുഹമ്മദ് അൽ ഖുവൈഹിസിന്റെ പിൻഗാമിയായി ഒരു വർഷത്തേക്കാണ് ആക്ടിംഗ് മേയർ പദവിയിൽ താരിഖ് ലൻജാവിയെ മന്ത്രി നിയമിച്ചിരിക്കുന്നത്.