Search
Close this search box.

പ്രമുഖ ബ്രസീലിയന്‍ കമ്പനി ബി.ആര്‍.എഫ് സൗദിയിലെ ദമാമില്‍ പ്രവര്‍ത്തനമാരംഭിച്ചു

brf

ഭക്ഷ്യ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്രസീലിയന്‍ കമ്പനി ബി.ആര്‍.എഫ് സൗദിയിലെ ദമാമില്‍ പ്രവര്‍ത്തനമാരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് സൗദിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മാസത്തില്‍ 1200 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള നിര്‍മാണ യൂണിറ്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 18 ദശലക്ഷം റിയാലാണ് നിക്ഷേപം. പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കഴിഞ്ഞ ജനുവരിയിലാണ് കമ്പനി കരാര്‍ ഒപ്പുവെച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 30 ശതമാനവും കമ്പനി 70 ശതമാനവും നിക്ഷേപിക്കുന്ന പൗള്‍ട്രി നിര്‍മാണ കമ്പനി തുടങ്ങാനും പദ്ധതിയുണ്ട്. 350 ദശലക്ഷം ഡോളറാണ് ഇതിനായി കണക്കാക്കുന്ന നിക്ഷേപം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!