പ്രവാചകനെന്ന് സ്വയം വാദിക്കുകയും തെറി വിളിക്കുകയും മെയിൻ റോഡിൽ മറ്റു വാഹനങ്ങളിൽ കരുതിക്കൂട്ടി കൂട്ടിയിടിക്കുകയും കത്തി ചൂണ്ടി വഴിപോക്കരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ്. സംഭവ സമയത്ത് പ്രതി ലഹരിയിലായിരുന്നെന്ന് വ്യക്തമായി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
സൗദി യുവാവ് പ്രവാചകനാണെന്ന് സ്വയം വാദിക്കുകയും തെറിവാക്കുകൾ ഉപയോഗിക്കുകയും മെയിൻ റോഡിൽ മറ്റു വാഹനങ്ങളിൽ കരുതിക്കൂട്ടി കൂട്ടിയിടിക്കുകയും കത്തി ചൂണ്ടി വഴിപോക്കരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.