ഫിഫ ലോകകപ്പ് :  സൗദിയിൽ നിന്ന് 500-ൽ പരം സന്നദ്ധപ്രവർത്തകർ പങ്കെടുക്കുമെന്ന് കായിക മന്ത്രാലയം

IMG-20221111-WA0022

റിയാദ്: ഖത്തറിൽ നവംബർ 20-ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ 500-ലധികം സന്നദ്ധപ്രവർത്തകർ സൗദി അറേബ്യയിൽ നിന്ന് പങ്കെടുക്കുമെന്ന് കായിക മന്ത്രാലയം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതോടൊപ്പം സൗദി ദേശീയ ലീഗ് ക്ലബുകളിലെ 5,000 ‘ഗ്രീൻ ഫാൽക്കൺസ്’ ആരാധകരെ ലോക കപ്പിനുള്ള ഒരുക്കങ്ങളിൽ ഉൾപ്പെടുത്തുമെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിം വ്യക്തമാക്കി.

ഫിഫയുമായി സഹകരിച്ച് സൗദി ഫുട്ബാൾ ഫെഡറേഷൻ ‘ഖദം’ എന്ന ആപ്ലിക്കേഷൻ തയാറാക്കിയയിട്ടുണ്ട്. ‘ഇനിയുള്ള സമയത്ത് കൂടുതൽ ടിക്കറ്റുകൾ പുറത്തിറക്കാൻ ഈ ആപ്പ് വഴി സാധിക്കും.

ഇതിനകം തന്നെ പ്രഫഷനൽ ഫുട്ബാൾ ലീഗിലെ ഓരോ ക്ലബിൽ നിന്നും 100 ആരാധകരെയും മറ്റ് ഫസ്റ്റ് ക്ലാസ് ക്ലബ്ബുകളിൽ നിന്ന് 30 ആരാധകരെയും വീതം സജ്ജമാക്കിയിട്ടുണ്ട്. ബാക്കി ഗ്രേഡുകൾ ഓരോ ക്ലബ്ബിന്റെയും ലീഗിലെ സ്റ്റാറ്റസ് അനുസരിച്ച് തീരുമാനിക്കും. കുറഞ്ഞ എണ്ണം ആളുകളെ തയാറാക്കിയ ക്ലബ്ബുകളോട് ആരാധകരുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനറൽ അഖാസിം കൂട്ടിച്ചേർത്തു.

പത്തിലധികം സർക്കാർ ഏജൻസികളിൽനിന്ന് 20 എന്ന തോതിൽ ആകെ 500 വളന്റിയർമാരെയാണ് ലോകകപ്പിനുള്ള വിജ്ഞാന വിനിമയത്തിലും സന്നദ്ധസേവനത്തിലും ഉൾപ്പെടുത്തുകയെന്ന് കായിക മന്ത്രാലയത്തിലെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ-ബലാവി പറഞ്ഞു. ലോകകപ്പിൽ ആരാധകരുടെ സാന്നിധ്യം ഉറപ്പാക്കാൻ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

സൗദി ആരാധകരുടെ ദോഹയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുമായും ഏജൻസികളുമായും ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ വരുത്തിയതായും അൽബലാവി ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!