റിയാദ്: ഫ്ലൂ വാക്സിൻ സ്വീകരിക്കാൻ പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇൻഫ്ലുവൻസ വൈറസിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സിൻ എടുക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
വാക്സിൻ 80 ശതമാനം ഫലപ്രദമാണെന്നും ഇത് ആരോഗ്യ സംവിധാനത്തിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കുമെന്നും അൽ-അലി പറഞ്ഞു, പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം കുറയ്ക്കും. സിഹതി ആപ്ലിക്കേഷൻ വഴി ബുക്കിംഗ് നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിച്ചതായി ട്വിറ്ററിൽ മന്ത്രാലയത്തിന്റെ അക്കൗണ്ട് വഴി തത്സമയ സംപ്രേക്ഷണത്തിൽ അൽ-അലി പറഞ്ഞു. പനി ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.