ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പ് : മൊബൈൽ ഒ.ടി.പി ആർക്കും നൽകരുതെന്ന് മുന്നറിയിപ്പ് | അനേകം മലയാളികൾ വഞ്ചിക്കപ്പെട്ടു

otp sms

ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നതിനാൽ മൊബൈൽ ഒ.ടി.പി ഒരു കാരണവശാലും ആർക്കും നൽകരുതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. തട്ടിപ്പുകാരൻ ആദ്യം മൊബൈലിൽ വിളിച്ച് അക്കൗണ്ട് നമ്പർ വെരിഫിക്കേഷന് വേണ്ടി ഇഖാമ നമ്പറും പേരും പറഞ്ഞു ബാങ്കിന്റെ പേരും കൂടി പറയുന്നതോടെ അതിൽ വിശ്വസിക്കുകയും മൊബൈലിൽ വന്ന ഒ.ടി.പി നമ്പർ നൽകുകയും ചെയ്യുന്നതോടെയാണ് പലരും ചതിയിൽ പെടുന്നത്.

ഒരു മാസം മുൻപാണ് കോഴിക്കോട് സ്വദേശിയുടെ ആയിരക്കണക്കിന് റിയാൽ നഷ്ടമായത്. ഒരു ദിവസം തന്നെ അഞ്ചു തവണ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടു. ബാങ്കിൽ നിന്നാണെന്നും വെരിഫിക്കേഷൻ നടത്തുകയാണെന്നും അറിയിച്ചതനുസരിച്ച് ഓരോ തവണയും തുടരെ തുടരെ വന്ന നമ്പറുകൾ അറിയിക്കുകയും ചെയ്തതോടെയാണ് പണം അക്കൗണ്ടിൽ നിന്നും വലിച്ചത്. പണം പിൻവലിച്ച സന്ദേശങ്ങൾ ശ്രദ്ധിക്കാതെ വീണ്ടും നമ്പർ നൽകിയതിലൂടെയാണ് അബദ്ധം പിണഞ്ഞത്. ഇതുപോലെ പണം നഷ്ടമായതിൽ അനേകം മലയാളികൾ ഉൾപ്പെടുന്നതായാണ് അന്വേഷണത്തിൽ നിന്നും മനസ്സിലായത്. പലരും നാണക്കേട് കൊണ്ട് പുറത്തു പറയരുതെന്ന് പറഞ്ഞാണ് തങ്ങൾക്കു പറ്റിയ നഷ്ടങ്ങൾ പങ്കു വെച്ചത്.

ഇതിനു പിന്നിൽ പാക്കിസ്ഥാനികളും ഫിലിപ്പിനോകളും അറബ് വംശജരുമടങ്ങുന്ന അന്താരാഷ്ട്ര റാക്കറ്റുകളാണ് പ്രവർത്തിക്കുന്നതെന്നാണ് അറിയുന്നത്. നിരവധി കോളുകൾ ദിനേന വന്നു കൊണ്ടിരിക്കുന്നതായും തട്ടിപ്പുകാരെ ചോദ്യം ചെയ്യുന്നവരെ മ്ലേഛമായ തെറിയഭിഷേകം നടത്തുന്നതായും അനുഭവസ്ഥർ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!