ബുറൈദയിലെ അസീലാൻ പാർക്കിൽ പെൺസിംഹത്തിന്റെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് സുഡാനി തൊഴിലാളിയാണെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. കൂട് വൃത്തിയാക്കുന്നതിനിടെയാണ് സുഡാനിയെ സിംഹം അപ്രതീക്ഷിതമായി ആക്രമിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ എത്തിയാണ് കൂട്ടിൽ നിന്ന് തൊഴിലാളിയെ പുറത്തെടുത്തത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അപകടത്തിനു പിന്നാലെ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് സംഘം ഇടപെട്ട് സ്വകാര്യ പാർക്കിലെ വന്യജീവികളെ സെന്ററിനു കീഴിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.