ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ യെമനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭാര്യയായ സൗദി വനിത ഫാത്തിമ ബിന്‍ത് മുബാറക് അല്‍കര്‍ബിയെയും നാലു മക്കളെയും ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ യെമനി സ്വാലിഹ് അബ്ദുല്ല അലി അല്‍ഔബസാനിക്ക് ആണ് നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയത്.