ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ അടക്കം 81 പേർക്ക് സൗദിയിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. ദേശീയ വാർത്താ ഏജൻസിയായ എസ്.പി.എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീകരപ്രവർത്തനം നടത്തിയതിനും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിനുമാണ് വധശിക്ഷ നടപ്പാക്കിയത്. 73 സൗദി പൗരൻമാർ അടക്കം 81 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ഏഴ് യെമനി പൗരൻമാരും ഒരു സിറിയൻ പൗരനും ഇതിൽ ഉൾപ്പെടും.