റിയാദ്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുമതിയില്ലാതെ മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ പ്രവേശിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ പെർമിറ്റ് ഇല്ലാതെ തന്നെ രക്ഷിതാക്കൾക്ക് കൊണ്ടുപോകാമെന്ന് മന്ത്രാലയം ട്വിറ്റർ പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്നിരുന്നാലും, അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്നതിന് “Eatmarna” ആപ്പ് വഴി പെർമിറ്റ് നേടണം.
എല്ലാത്തരം വിസകൾ ഉള്ളവർക്കും സൗദിയിൽ താമസിക്കുന്ന സമയത്ത് ഉംറ നിർവഹിക്കാൻ കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.