മക്ക- വെള്ളിയാഴ്ച വരെ സൗദി അറേബ്യയില്‍ ഇടിമിന്നലോടു കൂടിയുള്ള മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉത്തരവിനിടെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടങ്ങി. ഉച്ചക്ക് ശേഷം വിശുദ്ധ ഹറമില്‍ നേരിയ മഴ ലഭിച്ചു. മക്കയുടെ ചില ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴ ഇപ്പോഴും തുടരുകയാണ്.