മദീനയിലെ ഹിജ്റ റോഡില്‍ ബസ് മറിഞ്ഞ് എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയ റോഡ് സുരക്ഷ വിഭാഗം അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.