മലയാളി ഉംറ തീർഥാടകൻ മദീനയിൽ നിര്യാതനായി. കോട്ടയം തലയോലപ്പറമ്പ് താവളത്തിൽ അബ്ദുൽ കരീം (76) ആണ് മദീനയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. ഈരാറ്റുപേട്ട ലബ്ബൈക്ക് ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഉംറക്കത്തിയത്. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ച മദീനയിലെത്തി. തിങ്കളാഴ്ച രാവിലെ റൂമിൽ കുഴഞ്ഞ് വീണ് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. പെൺമക്കൾക്കും മരുമകൻ നജീബിനും ഒപ്പമാണ് ഉംറക്കെത്തിയത്. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷീജ (അധ്യാപിക), സജി, ഷാന (ഹെൽത്ത് ജൂനിയർ പബ്ലിക് നഴ്സ്). മരുമക്കൾ: ഷാജഹാൻ, സുനീർ, നജീബ്.