ഖമീസ് മുഷൈത്ത്-മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപാകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ കമ്മക്കനകത്ത് മുസ്തഫ(45)ആണ് മരിച്ചത്. ഹെര്‍ഫി ബ്രോസ്റ്റില്‍ ട്രൈലർ ഡ്രൈവറായിരുന്നു. റിയാദില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വാദി ബിന്‍ അസ്ഫല്‍ ബിഷ പാലത്തിന് സമീപം എതിരേ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ മുസ്തഫ മരിച്ചിരുന്നു. ഒമ്പത് വർഷമായി ഹെർഫിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഖമീസ് മദനി ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുബീനയാണ് ഭാര്യ. മക്കള്‍- ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങള്‍-അബ്ദുല്‍ റസാഖ്, സാബിറ, സമീറ.