ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു. 2009 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്കിയ അതേ സംവിധാനങ്ങളിലൂടെയായിരിക്കും ഇന്നലെ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകൾ വഴി ദുരന്തബാധിതര്‍ക്ക് അപേക്ഷ നൽകാവുന്നതാണ്. വ്യാഴാഴ്ച രാവിലെ ഏഴു മണിമുതല്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലീ മീറ്റര്‍ മഴയാണ് ജിദ്ദയില്‍ ലഭിച്ചത്. എന്നാൽ 2009 ൽ വന്‍ പ്രളയത്തിന് വഴിവെച്ച മഴ 90 മില്ലീ മീറ്ററാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം മഴയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് അധികൃതർ വിലയിരുത്തുന്നത്.