മസ്ജിദുല്‍ ഹറമില്‍ പുതിയ മിമ്പര്‍ സ്ഥാപിച്ചു. ഇരു ഹറം കാര്യ വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ആണ് ഉദ്ഘാടനം ചെയ്തത്. 3.4 മീറ്റര്‍ ഉയരവും 1.20 മീറ്റര്‍ വീതിയുമുള്ള ഈ മിമ്പര്‍ ശബ്ദ സജ്ജീകരണങ്ങളുളളതും മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്നതുമാണ്.
പള്ളിയുടെ വിവിധ വശങ്ങളുടെയും ഇടനാഴികളുടെയും വാസ്തു വിദ്യ തത്വശാസ്ത്രം അതിന്റെ രൂപകല്‍പനയിലും നിര്‍മാണത്തിലും പരിഗണിച്ചിട്ടുണ്ട്. പുരാതന ഹറമിന്റെ കൊത്തുപണികളും മിനാരങ്ങളുടെ ചന്ദ്രക്കലയും കഅ്ബയെ അഭിമുഖീകരിക്കുന്ന മാര്‍ബിള്‍ കമാനങ്ങളിലെ ദൈവ വചനങ്ങളുമെല്ലാം രൂപകല്‍പനയില്‍ സമ്മേളിച്ചിട്ടുണ്ട്.