മാസ്‌ക് ധരിക്കാൻ നിർദേശം നൽകി സൗദി അറേബ്യ

IMG-20221026-WA0019

ശൈത്യ കാലം ആരംഭിച്ചതോടെ പകർച്ചപ്പനി ഭീതി നിലനിൽക്കുന്നതിനാൽ മാസ്‌ക് ധരിക്കാൻ സൗദി അറേബ്യാ നിർദേശം നൽകി. ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ള ആളുകളുടെ ഇടയിലും നിൽക്കുമ്പോൾ മാസ്‌ക് ധരിക്കണം.

മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് എന്നിവയാണ് കാലാവസ്ഥജന്യ രോഗങ്ങളായി കണക്കാക്കുന്നത്. ശ്വാസ കോശ വീക്കം, ചെവിയിലെ അണുബാധ, രക്തവിഷബാധ, മരണം എന്ന സങ്കീർണ്ണതകൾക്കും ഇവ കാരണമായേക്കാം. അതേസമയം രോഗപ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്‌ക് ധരിക്കലും കണ്ണിലും വായിലും നേരിട്ട് തൊടാതിരിക്കുക എന്നതാണ്. കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും ആരോഗ്യ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!