കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തിലുള്ള മുഹമ്മദ് ബിന്‍ സല്മാന് ചാരിറ്റബ്ള്‍ പ്രൊജകറ്റ് വഴി സൗദിയിലെ വിവിധ മേഖലകളിലുള്ള 180,000 പേര്‍ക്ക് സഹായം ലഭിച്ചു. അര്‍ബുദ രോഗികള്‍, അശരണര്‍, വിധവകള്‍, പ്രായമായവര്‍ മറ്റു പ്രയാസമനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് സഹായം നല്കുന്നതില് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സത്രീ ശാക്തീകരണത്തിനും വലിയ പിന്തുണയാണ് മുഹമ്മദ് ബിന്‍ സല്മാന് ചാരിറ്റബ്ള്‍ പ്രൊജകറ്റ് നല്‍കുന്നത്. അനാഥകള്‍, ഓട്ടിസം രോഗബാധിതര്‍ എന്നിവര്‍ക്കും പരിഗണനയും പിന്തുണയുമാണ് മുഹമ്മദ് ബിന്‍ സല്മാന് ചാരിറ്റബ്ള്‍ പ്രൊജകറ്റ് നല്‍കുന്നത്. 99 ചാരിറ്റി സംഘടനകളുടെ സാഹയത്തോടെ 13 പ്രവിശ്യകളിലായി180,000 പേര്‍ക്കാണ് സഹായം ചെയ്തതെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു.