സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഫോണിലൂടെ ചർച്ച നടത്തി. യു.എൻ സെക്രട്ടറി ജനറൽ സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. യെമനിൽ വെടിനിർത്തൽ സാധ്യമാക്കാനും യെമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനുമുള്ള സൗദി ശ്രമങ്ങൾക്കും അന്റോണിയോ ഗുട്ടെറസ് നന്ദി പറഞ്ഞു.