ഈസ്റ്റേൺ റിംഗ് റോഡിൽ മേൽപാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ച് പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരം. നിയന്ത്രണം വിട്ട കാർ മേൽപാലത്തിന്റെ ഇരുമ്പ് കൈവരികൾ ഇടിച്ചു തകർത്താണ് താഴേക്ക് പതിച്ചത്. ഈ സമയത്ത് മേൽപാലത്തിനു താഴെ കൂടി സഞ്ചരിക്കുകയായിരുന്ന കാറുകൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. വായുവിൽ വെച്ച് പലതവണ കരണം മറിഞ്ഞ കാർ പാലത്തിനു താഴെ ഡിവൈഡറിലേക്കാണ് പതിച്ചത്. ഇതാണ് വലിയ തിരക്കുണ്ടായിട്ടും മറ്റു കാറുകൾ അപകടത്തിൽ പെടാതെ രക്ഷപ്പെടാൻ കാരണം. ട്രാഫിക് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പരിക്കേറ്റയാളെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. അപകടത്തിന്റെ ദൃശ്യങ്ങൾ പാലത്തിന്റെ താഴെ കൂടി കടന്നുപോവുകയായിരുന്ന കാറിന്റെ പിൻവശത്ത് സ്ഥാപിച്ച ക്യാമറ പകർത്തി. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.