സൗദി എയ്ഡ് ഏജൻസി യെമനിൽ സന്നദ്ധ മെഡിക്കൽ ക്യാമ്പയിൻ പൂർത്തിയാക്കി. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ യെമനിലെ ഹദ്രമൗട്ട് ഗവർണറേറ്റിലുള്ള സെയ്യുൻ ജനറൽ ഹോസ്പിറ്റലിൽ വിവിധ മെഡിക്കൽ മേഖലകളിലെ സൗദി വോളന്റിയർമാരുടെ പങ്കാളിത്തത്തോടെ പൊള്ളലുകൾക്കും വൈകല്യങ്ങൾക്കും വേണ്ടിയുള്ള സന്നദ്ധ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പയിൻ പൂർത്തിയാക്കി.
ജൂലൈ 30 മുതൽ ആഗസ്ത് 6 വരെയായിരുന്നു കാമ്പയിൻ. പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിന്റെ സന്നദ്ധ മെഡിക്കൽ സംഘം 250 രോഗികളെ പരിശോധിക്കുകയും 50 ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.
യെമനിലെ ഗവർണറേറ്റുകളായ ഏദനിലും മുകല്ലയിലും നടപ്പാക്കുന്ന നൂർ സൗദി പദ്ധതിയുടെ ഭാഗമായ സൗജന്യ നേത്ര ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം നേരത്തെ കേന്ദ്രം ആരംഭിച്ചിരുന്നു. അന്ധതയെ ചെറുക്കാനും ചികിൽസാച്ചെലവ് താങ്ങാനാകാത്ത രോഗികളെ സഹായിക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഏദനിലെ സെന്റർ ഓഫീസ് ഡയറക്ടർ സലേഹ് അൽ തിബാനി പറഞ്ഞു.
ഈ വർഷം 6,000 സ്പെഷ്യലൈസ്ഡ് നേത്ര ശസ്ത്രക്രിയകൾ നടത്താനാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്, കഴിയുന്നത്ര നേത്ര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് നടത്തും.