രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട നാലംഗ കവര്‍ച്ച സംഘത്തെ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അബൂഅരീശില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ജിസാന്‍ പോലീസ് അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ നിന്ന് കേബിള്‍ ശേഖരം കവര്‍ന്ന സംഘത്തില്‍ ഒരാള്‍ നേപ്പാളിയും മറ്റൊരാള്‍ യെമനിയുമാണ്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പോലീസ് അറിയിച്ചു.