സൗദിയിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ശേഷം രോഗലക്ഷണങ്ങളില്ലെങ്കിൽ ക്വറന്റീൻ പാലിക്കുകയോ പരിശോധന നടത്തുകയോ വേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാത്തവർ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയാലാണ് നിർബന്ധമായും ക്വറന്റീൻ പാലിക്കേണ്ടത്. ഇവർ സമ്പർക്കം പുലർത്തി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിനു ശേഷം പരിശോധന നടത്തണം. രോഗലക്ഷണങ്ങളും രോഗങ്ങളും ഉള്ളവർക്ക് തത്മൻ ക്ലിനിക്കുകളെ സമീപിക്കാവുന്നതാണ്.