വരുന്ന റമദാനില്‍ ഉംറ നിർവഹിക്കാൻ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാന്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. തവക്കല്‍നയിലെ സര്‍വീസസില്‍ മാനാസിക് ഗൈറ്റ് എന്ന ഐകണിലാണ് ഈ സൗകര്യമുള്ളത്. ഉംറക്കും മസ്ജിദുല്‍ ഹറമിലെ നിസ്കാരത്തിനും ത്വവാഫിനും റൗദയിലെ നിസ്കാരത്തിനും പ്രവാചകന്റെ ഖബര്‍ സന്ദര്‍ശനത്തിനും ഇതുവഴി ബുക്ക് ചെയ്യാം.