റിയാദ്: മോസ്കോയിൽ നടന്ന ആദ്യ റിഥമിക് ജിംനാസ്റ്റിക്സ് മത്സരത്തിൽ അഞ്ച് മെഡലുകൾ നേടി ആറ് വയസുകാരി സൗദി പെൺകുട്ടി എലീന ഹബ്ബ്.
റഷ്യൻ മുത്തശ്ശിയെ സന്ദർശിച്ച് നഗരത്തിലെ സ്പോർട്സ് ക്ലബ്ബുകളിലൊന്നിൽ ചേരുമ്പോഴാണ് എലീന തന്റെ കായിക പ്രേമം കണ്ടെത്തിയത്.
തുടക്കക്കാരുടെ ക്ലാസിൽ ചേർന്ന് മൂന്ന് മാസത്തിനുള്ളിൽ, എലീനയുടെ കഴിവുകൾ പരിശീലകരുടെ ശ്രദ്ധയിൽപ്പെടുകയും അവളെ ഉയർന്ന ക്ലാസിലേക്ക് ഉയർത്തുകയും ചെയ്തു.
മോസ്കോയിൽ നടന്ന ഓപ്പൺ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു.