റിയാദ്- റിയാദിൽ മാന്‍ഹോളില്‍ ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവറായ ഇദ്ദേഹം മാന്‍ഹോളില്‍ വീണ പൈപ്പിന്റെ ഹോസ് എടുക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.