റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്ന്, നാല് ടെര്‍മിനലുകളില്‍ നിന്നുള്ള സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി. സൗദി എയര്‍ലൈന്‍സും നാസ് എയറും സര്‍വീസ് നടത്തുന്ന ടെര്‍മിനലുകളിലാണ് താമസമുണ്ടായത്. കണ്‍വെയര്‍ ബെല്‍റ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായതാണ് താമസ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് 10.50ന് പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം 1.30നാണ് പുറപ്പെട്ടത്. പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വൈകിയിരുന്നു. ഉച്ചയോടെ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തസജ്ജമായി. ഈ സാഹചര്യത്തിലാണ് യാത്രക്കാരോട് എയര്‍പോര്‍ട്ട് അതോറിറ്റി ക്ഷമ ചോദിച്ചത്.