റിയാദ്- ഖത്തറില്‍ ഇന്നലെ അര്‍ജന്റീനക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ സൗദി ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് നെഞ്ചിനും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ യാസിര്‍ അല്‍ശഹ്റാനിയെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിച്ചു. ഇന്ന് രാവിലെ ദോഹയിലെ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ നിന്ന് റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെത്തിച്ചതായി സൗദി ഫുട്ബോള്‍ ടീം ട്വീറ്ററിലൂടെ അറിയിച്ചു. അതേസമയം ശസ്ത്രക്രിയ നടപടികള്‍ തുടങ്ങിയാതായി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.