റിയാദ്: ലോകകപ്പിന്റെ അവസാന നാലിൽ ഇടംനേടിയ ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കൻ ടീമിന് ആശംസകൾ അറിയിച്ച് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
ശനിയാഴ്ച പോർച്ചുഗലിനെതിരായ ചരിത്രപരമായ 1-0 വിജയത്തെ തുടർന്നാണ് മൊറോക്കോ സെമിയിൽ ഇടം നേടിയത്.
തിങ്കളാഴ്ച രാജാവ് മുഹമ്മദ് ആറാമനുമായുള്ള ടെലിഫോൺ കോളിനിടെ, ടീമിന്റെ നേട്ടം ഓരോ അറബിയെയും സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് കിരീടാവകാശി അറിയിച്ചു.
മത്സരത്തിൽ മൊറോക്കൻ ദേശീയ ടീമിന് കൂടുതൽ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു.