“വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കൂ” എന്ന കാമ്പയിനുമായി സൗദി അറേബ്യയിലെ വിവിധ വകുപ്പുകള്‍ രംഗത്ത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രണം വിട്ടുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്.
ആഭ്യന്തരം, ആരോഗ്യം, ഗതാഗതം, ലോജിസ്റ്റിക് സേവനം, മുനിസിപാലിറ്റി ആന്റ് റൂറല്‍, താമസ കാര്യം, ഇന്‍ഫര്‍മേഷന്‍, സാസോ, റെഡ് ക്രസന്റ്, പൊതു സുരക്ഷ, ട്രാഫിക് തുടങ്ങിയ എല്ലാ വകുപ്പുകളും സാമൂഹിക മാധ്യമങ്ങള്‍ വഴി ബോധവത്കരണം ആരംഭിച്ചു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മൂന്നിലൊന്ന് ശ്രദ്ധ മാത്രമേ ലഭിക്കൂവെന്നും അതിനാല്‍ മൊബൈല്‍ ഉപയോഗം ഒഴിവാക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.