റിയാദ്: സൽമാൻ രാജാവിന് വേണ്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മക്കയിലെ ഗ്രാൻഡ് മസ്ജിദിലെ വിശുദ്ധ കഅബ ശുദ്ധീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചടങ്ങിന് മുന്നോടിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ത്വവാഫ് ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്തു.
സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയുടെ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ-സുദൈസ് അവരെ സ്വീകരിച്ചു.
കഅബ ശുദ്ധികരിക്കുന്ന ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.