വെള്ളക്കെട്ട് മൂലം ഹറമൈന്‍ റോഡും ടണലുകളും താത്കാലികമായി അടച്ചു

IMG-20221124-WA0031

 

ജിദ്ദ- ജിദ്ദയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളക്കെട്ടുകള്‍ ഉയരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഹറമൈന്‍ റോഡും നിരവധി ടണലുകളും അടച്ചതായി അധികൃതര്‍ അറിയിച്ചു.

ഹറമൈന്‍ റോഡില്‍ അല്‍മുതനസ്സഹാത് കുബ്‌രി മുതല്‍ കിംഗ് അബ്ദുല്ല പാലം വരെ ഇരു ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെചിരിക്കുകയാണ്. ജിദ്ദ ട്രാഫിക് വിഭാഗം അടച്ചത് അല്‍തൈ്വര്‍, സലാം മാള്‍, സബ്ഈനോട് ചേര്‍ന്ന ഫലസ്തീന്‍, സിത്തീനിനോട് ചേര്‍ന്ന കിംഗ് അബ്ദുല്ല എന്നീ ടണലുകളാണ് . ഫലസ്തീനിനോട് ചേര്‍ന്ന അമീര്‍ മാജിദ്, കിംഗ് ഫഹദിനോട് ചേര്‍ന്ന കിംഗ് അബ്ദുല്ല, അല്‍ജാമിഅ അടക്കമുള്ള മറ്റു ടണലുകളിലൂടെയുള്ള യാത്രയും ഒഴിവാക്കണമെന്ന് ഗവര്‍ണറേറ്റ് ദുരന്തനിവാരണ സമിതി ജനങ്ങളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!