Search
Close this search box.

വൈദ്യുത കാറുകൾക്കായി മദീനയിൽ ആദ്യത്തെ ഫാസ്റ്റ് ചാർജിങ് സേവനം ആരംഭിച്ചു

electric car

മദീനയിൽ വൈദ്യുത കാറുകൾക്കായി ആദ്യത്തെ ഫാസ്റ്റ് ചാർജിങ് സേവനം ആരംഭിച്ചു. ആറു മുതൽ 32 ആംപിയർ വരെ കറന്റും 220 വോൾട്ട് വോൾട്ടേജും ഉള്ള ടെസ്‌ല വാൾ കണക്റ്ററായാണ് ഉപകരണം പ്രവർത്തിക്കുക. ഇതിലൂടെ പരമാവധി എട്ടു മണിക്കൂറിനുള്ളിൽ ഒരു ഇലക്ട്രിക് കാർ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ സുൽത്താന റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡുമായി സന്ധിക്കുന്ന പ്രദേശത്താണു ഫാസ്റ്റ് ചാർജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

സെൻട്രൽ മേഖലയിൽ മൂന്നു പോയിന്റുകൾ, ഉഹുദ് അവന്യൂ, എയർപോർട്ട് റോഡ്, അൽ അബ്ബാസ് ബിൻ ഉബാദ വാക്ക്‌വേ, ഒമർ ബിൻ അൽ ഖത്താബ് റോഡ് എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ സേവനം ഉടൻ ആരംഭിക്കും. സുരക്ഷാ ആവശ്യകതകളും രാജ്യാന്തര സവിശേഷതകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പുതിയ സേവനം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!