വ്യാപാര സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ പതിനായിരം റിയാല്‍ വരെ പിഴകള്‍ ഈടാക്കുന്നതുള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി അംഗീകരിച്ചു. കടകളില്‍ സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരിക്കൽ, വില്‍പ്പന നടത്താതിരിക്കല്‍, ബില്ല് നല്‍കാതിരിക്കല്‍, ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം ഇല്ലാതിരിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ നടത്തിയാല്‍ ആയിരം റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കുകയും സ്ഥാപനം ഒരാഴ്ചത്തേക്ക് അടക്കുകയും ചെയ്യും. ഖുബ്ബൂസ് സ്ഥാപനങ്ങളില്‍ ആവശ്യത്തിന് റൊട്ടിയില്ലാതിരിക്കുകയോ മാവില്‍ കുറവുണ്ടാവുകയോ ചെയ്താലും ഉറവിടം വ്യക്തമാക്കാത്തവ സൂക്ഷിച്ചാലും അയ്യായിരം റിയാല്‍ വരെ പിഴയുണ്ടാകും. സബ്‌സിഡിയായി ലഭിക്കുന്ന മൈദ വീണ്ടും പാക്ക് ചെയ്ത് വിറ്റാല്‍ പതിനായിരം റിയാലാണ് പിഴ.
