റിയാദ്- സാരി ഉടുത്തുവരൂ, ഇന്ത്യന്‍ പരിപാടികള്‍ ആസ്വദിക്കൂവെന്നാണ് റിയാദ് സീസണ് ഇന്ത്യന്‍ സീസണിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. റിയാദ് സീസൺ വേദികളിലൊന്നായ സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയുടെ തനത് കലാപരിപാടികളും രുചിക്കൂട്ടുകളും ആസ്വദിക്കാനും ഇന്ത്യന്‍ വസ്ത്രങ്ങളെയും മറ്റു ഉല്പന്നങ്ങളെയും സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും അടുത്തറിയാനും സാധ്യമാകുന്ന വിധത്തിലാണ് ഇന്ത്യന്‍ വാരം സജ്ജീകരിച്ചിട്ടുള്ളത്.
പാകിസ്ഥാന്, സുഡാന്, ശ്രീലങ്ക, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ വാരം ഇതിനകം തന്നെ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. സുവൈദിയിലെ കാരിഫോറിന് സമീപമാണ് സുവൈദി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പ്രവേശനത്തിന് സൗജന്യ ടിക്കറ്റ് ടിക്കറ്റ് എംഎക്സ് ആപ് വഴി എടുത്ത് പ്രവേശന കവാടത്തില്‍ ബാര്‍കോഡ് കാണിക്കേണ്ടതാണ്. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 12 മണിവരെയാണ് പാർക്കിന്റെ പ്രവര്‍ത്തന സമയം.