പരിസ്ഥിതി പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച സാവകാശം ജൂലൈ ഒന്നിന് അവസാനിക്കുമെന്ന് സൗദി നാഷണൽ സെന്റർ ഫോർ എൻവയൺമെന്റൽ കോംപ്ലയൻസ്. തിരുത്തൽ പദ്ധതികൾ സമർപ്പിക്കാൻ സ്ഥാപനങ്ങൾക്ക് ഒമ്പതു മാസത്തെ സാവകാശമാണ് അനുവദിച്ചിരുന്നത്.
തിരുത്തൽ പദ്ധതികൾ സമർപ്പിക്കാൻ 2021 നവംബർ 18 മുതൽ ഒമ്പതു മാസത്തെ സാവകാശമാണ് സ്ഥാപനങ്ങൾക്ക് അനുവദിച്ചത്.
തിരുത്തൽ പദ്ധതികൾ അംഗീകാരത്തിനു വേണ്ടി നാഷണൽ സെന്റർ ഫോർ എൻവയൺമെന്റൽ കോംപ്ലയൻസ് വെബ്‌സൈറ്റ് വഴിയോ ശാഖകളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തിനകം സ്ഥാപനങ്ങൾ സമർപ്പിച്ച് സെന്റർ അംഗീകരിക്കുന്ന തിരുത്തൽ പദ്ധതികൾ, പരിസ്ഥിതി വ്യവസ്ഥകൾ പാലിക്കാത്ത കേസുകളിൽ പ്രായോഗിക തലത്തിൽ തിരുത്തൽ നടപടികൾ ആരംഭിക്കാനുള്ള വ്യക്തമായ റോഡ് മാപ്പുകളാകും. ഇനിയും തിരുത്തൽ പദ്ധതികൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾ എത്രയും വേഗം പദ്ധതികൾ സമർപ്പിക്കണം. പരിസ്ഥിതി നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പദവികൾ ശരിയാക്കാനുള്ള പദ്ധതികൾ അംഗീകരിക്കാനാണ് തിരുത്തൽ കാലയളവിലൂടെ ലക്ഷ്യമിടുന്നതെന്നും അബ്ദുല്ല അൽമുതൈരി പറഞ്ഞു.