സൗദി അറേബ്യയിലെ ഇരുപത്തിയെട്ടാമത് ലുലു ഹൈപ്പർ മാർക്കറ്റ് ദമ്മാം സൈഹത്തിൽ ഖാത്തിഫ് ഗവർണർ ഇബ്രാഹിം അൽ ഖോറായഫ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിയുരുന്നു.