റിയാദ് – വിദേശങ്ങളില്‍ നിന്ന് വ്യക്തിപരമായ ഉപയോഗത്തിന് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും രാജ്യത്ത് പ്രവേശിപ്പിക്കാനും ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
ഈ കുറിപ്പടി എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തികളിൽ കസ്റ്റംസ് വിഭാഗത്തിലെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കേണ്ടതാണ്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വഴിയാണ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് നിര്‍ണയിക്കുകയെന്നും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.