സൗദിയില്‍ ഉയർന്ന സാമ്പത്തിക വളർച്ച : കിരീടാവകാശി

IMG-20221209-WA0035

റിയാദ് – സൗദിയില്‍ സാമ്പത്തിക പരിവര്‍ത്തനം തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സമഗ്ര സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടുള്ള സാമ്പത്തിക, ധന പരിഷ്‌കാരങ്ങള്‍ വിജയകരമാണെന്നാണ് ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്ത കൊല്ലം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരും, സാമ്പത്തിക വീണ്ടെടുപ്പും ധനനിയന്ത്രണ പദ്ധതികളും നയങ്ങളും പൊതുധന മാനേജ്‌മെന്റ് വികസിപ്പിച്ചതും ഇതിന്റെ കാര്യക്ഷമതയും ബജറ്റ് മിച്ചം കൈവരിക്കാന്‍ സഹായിച്ചതായും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷത്തെ ബജറ്റ് മിച്ചം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.6 ശതമാനത്തിന് തുല്യമാണ്.

വിഷന്‍ 2030 പദ്ധതി ആരംഭിച്ചതു മുതല്‍ നടപ്പാക്കുന്ന സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ ധന, സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ, ധനസ്ഥിരതാ പ്രയാണം മുന്നോട്ടുകൊണ്ടുപോകാനും സഹായിച്ചു. ഈ വര്‍ഷം മൂന്നാം പാദാവസാനം വരെയുള്ള സമയത്തിൽ സൗദി അറേബ്യ 10.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. പെട്രോളിതര മേഖല 5.8 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷാവസാനത്തോടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനമാകുമെന്നാണ് കരുതുന്നത്.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കുന്നതിനും ഇത് സഹായിച്ചു. രണ്ടാം പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഈ വർഷം കാണിക്കുന്നത്. സ്വകാര്യ മേഖലയില്‍ 22 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനത്തില്‍ നിന്ന് 35.6 ശതമാനമായി ഉയര്‍ന്നത് പ്രശംസനീയമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!