സൗദിയില്‍ നിന്ന് ഈ വര്‍ഷം ഹജിനുള്ള അപേക്ഷ സമയപരിധി അവസാനിച്ചു ; ഇനി നറുക്കെടുപ്പ്

hajj 2022

സൗദിയില്‍ നിന്ന് ഈ വര്‍ഷം ഹജിനുള്ള അപേക്ഷ സമയപരിധി അവസാനിച്ചു. ഈ മാസം മൂന്നു മുതല്‍ ഇന്നലെ വരെ ഒമ്പത് ദിവസമായിരുന്നു സമയപരിധി. അപേക്ഷകളെല്ലാം സൂക്ഷ്മ പരിശോധന നടത്തി നറുക്കെടുപ്പിന് വിധേയമാക്കും. തെരഞ്ഞെടുത്തവര്‍ക്ക് അവരുടെ മൊബൈലുകളില്‍ സന്ദേശം ലഭിക്കുമെന്നും ഹജ് മന്ത്രാലയം അറിയിച്ചു. അപേക്ഷകരുടെ പേരു വിവരങ്ങള്‍, വാക്‌സിന്‍ സ്റ്റാറ്റസ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. നിബന്ധനകള്‍ പാലിച്ചിട്ടില്ലെങ്കില്‍ അപേക്ഷ തളളും. പണമടക്കുന്നതിനും തിരിച്ചു ലഭിക്കുന്നതിനുമുള്ള സേവനങ്ങള്‍ ഹാജിമാരെ തെരഞ്ഞെടുത്തതിന് ശേഷമായിരിക്കും ലഭ്യമാകുകയെന്നും മന്ത്രാലയം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!