ദമാം- ദമാമില്‍ കോഴിക്കോട് ഉണ്ണിക്കുളം (പൂനൂര്‍) കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26 ) ന്യുമോണിയ ബാധിച്ചു മരിച്ചു. ബുറൈദയിൽ പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയിൽസ് മാനായി ചെയ്തിരുന്ന ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥമാണ് ദമാമില്‍ എത്തിയത്. കടുത്ത പനിയെ തുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് ബാസിത്തിനെ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ന്യുമോണിയ സ്ഥിരീകരിത്. ചികിത്സ നടക്കുന്നതിനിടയില്‍ വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്ന ബാസിത്ത് ഒരു വര്‍ഷം മുന്‍പാണ് സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ ദമാമില്‍ എത്തിയിട്ടുണ്ട്. മാതാവ് റംല, സഹോദരിമാര്‍ റബീയത്ത്, റംസീന എന്നിവരാണ്