സൗദിയിൽ ആത്മഹത്യ ചെയ്ത തൃശ്ശൂർ മണലൂർ സ്വദേശി പ്രസന്ന കുമാറിന്റെ (63) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. രണ്ടു മാസങ്ങൾക്കു മുൻപു റിയാദ് അൽ ജില്ലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രസന്ന കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 32 വർഷത്തോളമായി ഒരു സ്പോൺസറുടെ കീഴിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അൽ കുവയ്യ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. പ്രസന്ന കുമാറിന് ഭാര്യയും ഒരു മകനുമുണ്ട്. ഇന്ത്യൻ എംബസിയുടെ പൂർണ്ണ ചെലവിലാണു മൃതദേഹം നാട്ടിലെത്തിച്ചത്.