അതിവേഗം ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ലൂസിഡ് ഗ്രൂപ്പിന്റെ ഫാക്ടറി സൗദി അറേബ്യയില്‍ സ്ഥാപിക്കുന്നു. ജിദ്ദയില്‍ ആരംഭിക്കുന്ന ലോകോത്തര ഉല്‍പ്പാദന ഫാക്ടറിയുടെ കരാര്‍ ഒപ്പിടല്‍ നടന്നു. സൗദി അറേബ്യയില്‍ ഫാക്ടറി ആരംഭിക്കുന്ന ലൂസിഡിന് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 3.4 ബില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു.
സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി (പി.ഐ.എഫ്) ചേരുന്നതിലും സൗദിയില്‍ പുതിയ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നതിലും അതിയായ ആഹ്ലാദമുണ്ടെന്ന് ലൂസിഡ് സിഇഒ പീറ്റര്‍ റൗലിന്‍സണ്‍ പറഞ്ഞു.
സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയം (മിസ), സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഫണ്ട് (എസ്‌ഐഡിഎഫ്), ഇമാര്‍, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി (കെഎഇസി), ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് (ജിഐബി) എന്നിവയുമായി ലൂസിഡ് നേരത്തെ ധാരണയിലെത്തിയിരുന്നു.
1,55,000 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് ലൂസിഡ് ആരംഭിക്കുന്നത്.