അബഹ – സൗദിയിൽ അസീർ പ്രവിശ്യയിൽ മജാരിദയിലെ വാദി ജർയയിൽ കാർ ഒഴുക്കിൽ പെട്ട് യാത്രികൻ മരിച്ചു. ഒരാളെ പരിക്കുകളോടെ സിവിൽ ഡിഫൻസ് രക്ഷപെടുത്തി. രണ്ടംഗ സംഘം സഞ്ചരിച്ച കാർ ഒഴുക്കിൽ പെട്ടതായി സിവിൽ ഡിഫൻസിൽ വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ എത്തിയപ്പോഴേക്കും ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കുകളോടെ രക്ഷപ്പെടുത്തിയ രണ്ടാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.