വർഷങ്ങളായി വിവിധ കാരണങ്ങളാൽ നാട്ടിലെത്താൻ കഴിയാതെ സൗദിയിൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംവിധാനമൊരുക്കി. മതിയായ താമസ രേഖകൾ ഇല്ലാതെ പെട്ടുപോയവർക്കും സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
കൂടാതെ മറ്റ് കാരണങ്ങളാലും സൗദിയിൽ കഴിയുന്നവർക്കും നാട്ടിലെത്താൻ ഇപ്പോൾ അവസരമുണ്ട്. നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളവർ രണ്ടു ദിവസത്തിനകം കോൺസുലേറ്റിന്റെ വാട്സാപ് നമ്പറായ +966 55 612 2301ൽ ബന്ധപ്പെടേണ്ടതാണ്.