സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും ഗാർഹിക തൊഴിലാളികൾക്കും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാതെ വിദേശ യാത്ര നടത്താനും രാജ്യത്ത് തിരിച്ചെത്താനും അനുമതിയുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുള്ള വിസയും പാസ്പോർട്ടും കൈവശമുള്ളവർക്ക് തങ്ങൾ പോകുന്ന രാജ്യത്തെ പ്രവേശന വ്യവസ്ഥകൾ പാലിച്ച് വിദേശ യാത്ര നടത്താവുന്നതാണ്. വാക്സിനേഷൻ പൂർത്തിയാക്കാതെ വിദേശികൾക്ക് സൗദിയിലേക്ക് മടങ്ങാനും സാധിക്കും. സൗദിയിൽ തിരികെ പ്രവേശിക്കാൻ വിദേശികൾക്ക് കാലാവധിയുള്ള റീ-എൻട്രി വിസയും ഇഖാമയും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ജവാസാത്ത് പറഞ്ഞു.